പട്ടാമ്പി: ലോറി ഓടിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് ഡ്രൈവർ മരിച്ചു. വിളയൂർ കൂരാച്ചിപ്പടി മഞ്ചേരി ഉണ്ണിയാണ് (69) കഴിഞ്ഞദിവസം മരിച്ചത്. സിമൻറ് ലോഡുമായി ലോറിയോടിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദനയനുഭവപ്പെട്ട് വാഹനം റോഡരികിൽ നിർത്തി. പ്രദേശവാസികൾ കൊപ്പം സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വർഷങ്ങളായി കൊപ്പത്തെ സിമൻറ് വിൽപന സ്ഥാപനത്തിൽ ഡ്രൈവറാണ്. ഭാര്യ: കാളിക്കുട്ടി. മക്കൾ: ബേബി, ശ്രീധരൻ, സത്യഭാമ.