ആമ്പല്ലൂർ: നെന്മണിക്കര ചിറ്റിശ്ശേരിയിൽ ചക്കാലക്കൽ ലോനകുട്ടിയുടെ മകൻ ലിജു (40) കോവിഡ് ബാധിച്ച് മരിച്ചു. രണ്ടാഴ്ച മുമ്പ് പുത്തൂർ കോവിഡ് സെൻററിൽ ചികിത്സയിലായിരുന്നു.
അസുഖം കൂടിയതിനാൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ന്യുമോണിയ സ്ഥിരീകരിച്ചതിനെ തുടർന്ന് വെൻറിലേറ്ററിലായിരുന്നു. മാതാവ്: എൽസി. സഹോദരിമാർ: ലാലി, ലീന.