കൽപറ്റ: വയനാട്ടിലെ ആദ്യകാല അഭിഭാഷകരിൽ പ്രശസ്തനായ കോലത്ത് വലിയ വീട്ടിൽ വി.എ. മത്തായി (88) നിര്യാതനായി. അരനൂറ്റാേണ്ടാളം അഭിഭാഷകനായും പൊതുപ്രവർത്തകനായും അറിയെപ്പട്ടു. 1979ൽ കൽപറ്റ പഞ്ചായത്ത് പ്രസിഡൻറായി. പ്രമാദമായ പല കൊലക്കേസുകളിലും അഡ്വ. വി.എ. മത്തായി പ്രതിഭാഗത്തിനുവേണ്ടി ഹാജരായി. നക്സൽ കേസുകളിലും പ്രതികളുടെ അഭിഭാഷകനായി. വാർധക്യസഹജമായ അസുഖങ്ങൾ തളർത്തുന്നതുവരെ കോടതിയിലെത്തി. കൽപറ്റ ബാർ അസോസിയേഷൻ പ്രസിഡൻറായും പ്രവർത്തിച്ചു.ഭാര്യ: റിട്ട. അധ്യാപിക ചെല്ലമ്മ മത്തായി. മക്കൾ: മിനി, ദീപ, സിനി സൂസൺ മത്തായി, പ്രഭ മത്തായി, ശുഭ മത്തായി, ലല്ലു റേച്ചൽ മത്തായി. മരുമക്കൾ: അഡ്വ. കെ.യു. ബേബി, അഡ്വ. ലാൽജി പി. തോമസ് (ഹൈകോടതി), ജസ്റ്റിൻ പോപുലർ, അഡ്വ. അജി മാത്യു, മനോജ്, ആഷ്ലിൻ.ചൊവ്വാഴ്ച രാവിലെ 10ന് വയനാട് ജില്ല കോടതി, കൽപറ്റയിലെ വസതി എന്നിവിടങ്ങളിൽ പൊതുദർശനം. പിന്നീട് വടുവഞ്ചാൽ പള്ളിയിലെ കുടുംബ കല്ലറയിൽ സംസ്കരിക്കും.