കാടാമ്പുഴ: മാറാക്കര പഞ്ചായത്ത് പ്രഥമ മുസ്ലിം ലീഗ് പ്രസിഡൻറും മാറാക്കര ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറുമായിരുന്ന ചൂരപുലാക്കൽ ബാപ്പു ഹാജി (78) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ സുഹ്റ. മക്കൾ: മുഹമ്മദാലി, അബ്ദുൽ ജലീൽ, ഹഫ്സത്ത്, സൗദ. മരുമക്കൾ: കുഞ്ഞവറാൻ കുട്ടി, മുഹമദ് കുട്ടി, ഉമ്മു സൽമ, സമീറ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് അച്ചിപുറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.