കൊച്ചി: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കലൂര്‍ കൊന്നന വീട്ടില്‍(രേവതി പ്ലാസ) പരേതനായ വാസുദേവെൻറ ഭാര്യ ഉമയാണ് (61) മരിച്ചത്. ഈ മാസം 11ന് കലൂരിലെ അപ്പാര്‍ട്ട്മെൻറില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ ഇവരെ ബന്ധുവാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സക്കായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. വീട്ടില്‍ തനിച്ചാണ് ഇവർ താമസിച്ചിരുന്നത്. ഇടക്ക് ബന്ധു വന്ന് വിവരം തിരക്കാറുണ്ടായിരുന്നു. ഇത്തരത്തില്‍ 11ന് ചെന്നപ്പോഴാണ് പൊള്ളലേറ്റ നിലയില്‍ കാണുന്നതെന്ന് എറണാകുളം നോര്‍ത്ത് പൊലീസ് പറഞ്ഞു. സഹോദരി: ഉഷാദേവി. സംസ്കാരം പിന്നീട്.