പെരുമ്പാവൂര്‍: ആദ്യകാല ചലച്ചിത്ര നിർമാതാവും സംവിധായകനുമായ മലയാറ്റൂര്‍ സുരേന്ദ്രന് (79) നിര്യാതനായി. പെരുമ്പാവൂരിലെ പാറപ്പുറം തെറ്റിക്കോട്ട് ലെയ്ന്‍ ചൈതന്യനഗര്‍ കോളമംഗലത്ത് വീട്ടില്‍ തിങ്കളാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സിനിമക്കു പുറമെ നിരവധി പരസ്യചിത്രങ്ങളും ഡോക്യുമെൻററികളും സംവിധാനം ചെയ്തിട്ടുണ്ട്. 22 വര്‍ഷത്തെ സിനിമ ജീവിതത്തിനുശേഷം പെരുമ്പാവൂരില്‍ പ്രിൻറിങ് വ്യവസായവുമായി മുന്നോട്ടുപോകുകയായിരുന്നു. ആശാന് സാഹിത്യവേദി പ്രസിഡൻറ്, ഫൈൻ ആർട്സ് സൊസൈറ്റിയുടെ ഫാസ് മാസിക എഡിറ്റര്‍, പ്രിേൻറഴ്സ് അസോസിയേഷന് രക്ഷാധികാരി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പ്രധാനാധ്യാപികയായി വിരമിച്ച ജഗദമ്മയാണ് ഭാര്യ. മക്കള്‍: സംഗീത്, ദിവ്യ. മരുമക്കള്‍: സീജ, ഷനൂപ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന്.