പാവറട്ടി: തദ്ദേശ തെരഞ്ഞടുപ്പിൽ ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കാനിരിക്കെ പാവറട്ടിയിൽ സ്ഥാനാർഥി ഹൃദയാഘാതം മൂലം മരിച്ചു. കേരള കോൺഗ്രസ് (ജോസഫ്) ദലിത് ഫ്രണ്ട് ജില്ല സെക്രട്ടറി പാവറട്ടി ചെറാട്ടി വീട്ടിൽ പരേതനായ ചെറിയ അയ്യപ്പെൻറ മകൻ സുനിലാണ് (49) മരിച്ചത്. പാവറട്ടി പഞ്ചായത്തിൽ 14ാം വാർഡിൽ കേരള കോൺഗ്രസിെൻറ (ജോസഫ്) സ്ഥാനാർഥിയാണ്.പ്രചാരണത്തിനുശേഷം ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള രേഖകൾ ശരിയാക്കി ഉച്ചക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു. ഏറെ നേരം കഴിഞ്ഞ് ഭാര്യ വിളിച്ചപ്പോൾ എഴുന്നേൽക്കാത്തതിനാൽ ഉടൻ ചാവക്കാെട്ട സ്വകാര്യ ആശുപത്രിയിൽ എത്തിെച്ചങ്കിലും മരിച്ചിരുന്നു. കലാമുറ്റം കലാവേദിയുടെ സജീവ പ്രവർത്തകനും അമേച്വർ നാടക നടനുമായിരുന്നു. സംസ്കാരം കോവിഡ് പരിശോധനകൾക്കുശേഷം ബുധനാഴ്ച നടക്കും. പരേതയായ നീലിക്കുട്ടിയാണ് മാതാവ്. ഭാര്യ: പ്രിയ. മക്കൾ: ദീപക്, ദേവിക, ദീപ്തി.