പൊന്നാനി: പൊന്നാനിയിലെ സാമൂഹിക പ്രവർത്തകനും മുൻകാല കോൺട്രാക്ടറും ബിസിനസുകാരനുമായ പി.സി. ഹംസ ഹാജി (85) നിര്യാതനായി. പൊന്നാനി ഐ.എസ്.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുൻ പ്രസിഡൻറും നിലവിൽ പ്രവർത്തകസമിതി അംഗവുമാണ്. എം.എസ്.എസ് സംസ്ഥാന സമിതി അംഗം, ദയാ ചാരിറ്റബിൾ ട്രസ്റ്റ് ഭരണ സമിതി അംഗം, പൊന്നാനി വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി അംഗം, ചമ്രവട്ടം ജങ്ഷൻ വേദാം പള്ളി കമ്മിറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യമാർ: സൈനബ, പരേതയായ സാറു. മക്കൾ: നസീമ, ഇസ്മായിൽ (വെൽഫെയർ പാർട്ടി പൊന്നാനി മണ്ഡലം സെക്രട്ടറി), ഇസ്ഹാഖ്, ഫാത്തിമ, നജീബ്, നജ്മ. മരുമക്കൾ: അഷറഫ് (മൂടാൽ), താഹിറ (എടപ്പാൾ), റസീന (ചമ്രവട്ടം ജങ്ഷൻ), പരേതനായ സർദാർ മൊയ്ദീൻകുട്ടി (എടപ്പാൾ).
ഖബറടക്കം പൊന്നാനി വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.