വള്ളിക്കുന്ന്: കടലുണ്ടി നഗരത്തിലെ പരേതനായ പുളിക്കലകത്ത് സയ്യിദ് അഹമ്മദ് എന്ന കോയമോൻ തങ്ങളുടെ മകൻ സ്വാലിഹ് കോയ തങ്ങൾ ജമലുല്ലൈലി (67) നിര്യാതനായി. കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പിതൃസഹോദര പുത്രനാണ്. 20 വർഷത്തിലധികമായി ആനങ്ങാടി ദാറുൽ ഉലൂം മദ്റസ പ്രധാനാധ്യാപകനാണ്. ദീർഘകാലം കടലുണ്ടി നഗരം റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ പ്രസിഡൻറും മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്നു. ഭാര്യ: ഇമ്പിച്ചി ബീവി. മക്കൾ: സുമിയ്യത്ത് ബീവി, അഷ്റഫ് തങ്ങൾ, സുബിയ്യത്ത് ബീവി. മരുമക്കൾ: അഹമ്മദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ (തിരൂർക്കാട്), ശംസുദ്ദീൻ തങ്ങൾ (ചേളാരി), ഫർഹത്ത് ബീവി. സഹോദരങ്ങൾ: പൂക്കുഞ്ഞിക്കോയ തങ്ങൾ, സൈനുൽ ആബിദ് തങ്ങൾ, യഹ്യ തങ്ങൾ, ഫാത്തിമ സുഹ്റ, പരേതരായ ഫള്ൽ തങ്ങൾ, പൂക്കോയ തങ്ങൾ.