ഒല്ലൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് മൂന്നുമാസമായി ചികിത്സയിലായിരുന്ന ആധാരമെഴുത്തുകാരന്‍ മരിച്ചു. ഒല്ലൂര്‍ കമ്പനിപടിയില്‍ പടിക്കല ഫ്രാന്‍സിസാണ് (67) മരിച്ചത്. ഇയാൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ കാറിടിക്കുകയായിരുന്നു. ഭാര്യ: തിരൂര്‍ സ്രാമ്പിക്കല്‍ മേഗി. മക്കള്‍: ടിറ്റു (ജെ.ടി.ഒ ബി.എസ്.എന്‍.എല്‍ എടക്കഴിയൂര്‍), ഷെറിന് (നഴ്സ്, അയര്‍ലൻഡ്), ആന്‍ മരിയ (ഓഡിറ്റര്‍, ഫെഡറല്‍ ബങ്ക് ചെന്നൈ), ജോയല്‍. മരുമക്കള്‍: മോജോ (മാനേജര്‍ ഫെഡറല്‍ ബാങ്ക് അണ്ടത്തോട്), ബൈജു (നഴ്സ് അയര്‍ലൻഡ്), നിതിന്‍ ടോം (കമ്പനി സെക്രട്ടറി താജ് ഗ്രൂപ് ചെന്നൈ). സംസ്കാരം വ്യാഴാഴ്ച നടക്കും.