കുന്നംകുളം: ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞദിവസം മരിച്ചനിലയില്‍ കണ്ടെത്തിയയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളജില്‍ നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡാണെന്ന് വ്യക്തമായത്. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. തമിഴ്നാട് സ്വദേശിയാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാളുടെ വിലാസം കണ്ടെത്താനായിട്ടില്ല. ഇയാളുമായി അടുത്ത സമ്പര്ക്കമുള്ളയാളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.