വൈപ്പിന്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് റോഡില്‍ തെറിച്ചുവീണ ബൈക്ക് യാത്രികന് ബസ് കയറി മരിച്ചു. ഞാറക്കല്‍ കാവുങ്കല്‍ ദേവസിയുടെ മകന് ആൻറണി പ്രവീണ്‍ (27) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തരയോടെ സംസ്ഥാനപാതയില്‍ എളങ്കുന്നപ്പുഴയിലെ പെട്രോള്‍ പമ്പിന് സമീപമാണ് അപകടം. ബസിനെ മറികടന്നുവന്ന ബൈക്ക് എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നെന്ന് ഞാറക്കല്‍ പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: സീന. സഹോദരങ്ങള്‍: പ്രിന്‍സി, മനു.