താനൂർ: പരേതനായ സി.എ. ബാവുട്ടിയുടെ മകൻ കാവ് റോഡിലെ സി.പി. ഉസ്മാൻ (സാന്ത്വനം കോയ -76) നിര്യാതനായി. ചുണ്ടംവീട് കുടുംബാംഗമാണ്. മികച്ച ചിത്രകാരനും ചീരാൻ കടപ്പുറത്ത് റേഷൻ കട ഉടമയുമായിരുന്നു. ഭാര്യ: പരേതയായ ചേക്കിത്താനകത്ത് സൈനബ. മക്കൾ: സി.പി. മുഹമ്മദ് റഫീഖ് (ഓവർസിയർ, ഹാർബർ എൻജിനീയറിങ് വകുപ്പ്, താനൂർ), ഷഫീഖ്. മരുമക്കൾ: ടി.വി. ഷാഹിന, സി.പി. ആസിയ. സഹോദരങ്ങൾ: സി.പി. മുസ്തഫ (എൽ.ഐ.സി ഏജൻറ്), ആയിഷ (താനാളൂർ), ഹലീമ (പൊന്മുണ്ടം), ആമിന (താനൂർ).