അരുവിത്തുറ: ഡോട്ടേഴ്സ് ഓഫ് സെൻറ് തോമസ് മിഷനറി സന്യാസിനി സമൂഹത്തിലെ പാലാ സാന്തോം പ്രൊവിന്‍സ് അംഗം സിസ്റ്റര്‍ റോസിലിറ്റ് കൊള്ളിക്കൊളവില്‍ ഡി.എസ്.ടി (കെ.എം. റോസമ്മ - 82) നിര്യാതയായി. കാരികുളം കൊള്ളിക്കൊളവില്‍ പരേതരായ വര്‍ക്കി-മോനിക്ക ദമ്പതികളിടെ മകളാണ്. അരുവിത്തുറ, പാലമ്പ്ര, ഓലിപ്പാറ, കുറിച്ചിത്താനം, മാലാപറമ്പ്, ഭരണങ്ങാനം, ചോലത്തടം, കയറാടി എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: സിസ്റ്റര്‍ ബര്‍ണദീത്ത എഫ്.സി.സി (കുമളി), സിസ്റ്റര്‍ മോനിര്‍ മാത്യു എം.എസ്.എം.എച്ച്.സി (മേഘാലയ), സിസ്റ്റര്‍ ജോബിന് എസ്.എച്ച് (എരുമേലി), പരേതരായ വര്‍ക്കി, സിസ്റ്റര്‍ മരിയ എഫ്.സി.സി, സിസ്റ്റര്‍ പന്‍ക്രേഷ്യസ് എഫ്.സി.സി, സിസ്റ്റര്‍ ഇഗ്നേഷ്യ എഫ്.സി.സി.