ഇടമറ്റം: എഫ്.സി.സി ഭരണങ്ങാനം അൽഫോൻസ പ്രോവിൻസ് അംഗമായ സിസ്റ്റർ ഫിലിപ് നേരി (ത്രേസ്യാമ്മ -89) നിര്യാതയായി. ചേനപ്പാടി കൂടപ്പുഴ കുടുംബാംഗമാണ്. അധ്യാപികയായും പ്രഥമാധ്യാപികയായും വിവിധ സ്കൂളുകളിൽ സേവനം ചെയ്തിട്ടുണ്ട്. സഹോദരങ്ങൾ: ഫാ.ഡോ.സേവ്യർ കൂടപ്പുഴ (നല്ലതണ്ണി മാർത്തോമ ശ്ലീഹ ദയറ സ്ഥാപക സുപ്പീരിയർ), ചിന്നമ്മ ജോസഫ് ചെത്തിമറ്റം, ലില്ലിക്കുട്ടി സെബാസ്റ്റ്യൻ മുട്ടത്ത്, പരേതനായ കെ.സി. ആൻറണി (റിട്ട. പ്രഥമാധ്യാപകൻ, സെൻറ് ജോർജ് എച്ച്.എസ് അരുവിത്തുറ). സംസ്കാരം വ്യാഴാഴ്ച രണ്ടിന് ഇടമറ്റം എഫ്.സി.സി മഠത്തിലെ ശുശ്രൂഷക്കുശേഷം സെൻറ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ.