ആറ്റിങ്ങല്‍: ഒരുമിച്ചിരുന്ന് മദ്യപിച്ച സുഹൃത്തുക്കള്‍ തമ്മിലടിച്ച് ഒരാൾ മരിച്ചു. കടയ്ക്കാവൂര്‍ കരിയില്‍ചിറ വയലരികത്ത് വീട്ടില്‍ രാജേഷാണ് (44) മരിച്ചത്. കടയ്ക്കാവൂര്‍ ട്രഷറിക്ക് സമീപം മുള്ളുവിള വീട്ടില്‍ തൊമ്മന് എന്ന അഭിലാഷിനെ (45) കടയ്ക്കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം.
ബുധനാഴ്ച രാവിലെമുതല്‍ ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചു. വൈകുന്നേരം അഭിലാഷിെൻറ വീടിന് സമീപമെത്തി രാജേഷ് അസഭ്യം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് രാത്രി ഇരുവരും തർക്കമുണ്ടായി. അഭിലാഷ് കല്ല് ്ഉപയോഗിച്ച് രാജേഷിെൻറ തലയ്ക്കിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന രാജേഷിനെ കടയ്ക്കാവൂര്‍ പൊലീസ് എത്തിയാണ് ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍വെച്ച് മരണം സംഭവിക്കുകയായിരുന്നു.
പ്രതിയെ രാത്രിതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കടയ്ക്കാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.