ആലത്തൂർ: ശ്രീഅയ്യപ്പ ബസ് കമ്പനി ഉടമയായിരുന്ന ബാങ്ക് റോഡ് പൂങ്ങോട്ടിൽ പരേതനായ കണ്ടെൻറ മകൻ മോഹൻദാസ് (പ്രദീപ്-58) നിര്യാതനായി. സി.പി.എം ബാങ്ക് റോഡ് ബ്രാഞ്ച് സെക്രട്ടറിയും മുൻ ആലത്തൂർ ഗ്രാമ പഞ്ചായത്തംഗവുമായിരുന്നു. അമ്മ: പരേതയായ ലക്ഷ്മി. ഭാര്യ: ജിനു (മുൻ ആലത്തൂർ ഗ്രാമ പഞ്ചായത്തംഗം). മക്കൾ: വിഷ്ണു മോഹൻ, അർജുൻദാസ്. സഹോദരങ്ങൾ: ബാലകൃഷ്ണൻ, വെള്ളപ്പൻ (റിട്ട. കെ.എസ്.ഇ.ബി അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനിയർ), രാമചന്ദ്രൻ (ശ്രീഅയ്യപ്പ ബസ്), ഇന്ദിര, പ്രസന്ന, പരേതനായ ഹരിദാസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.