ശ്രീകൃഷ്ണപുരം: പുഞ്ചപ്പാടത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. കടമ്പഴിപ്പുറം നടുക്കുംചിറ വീട്ടിൽ ബാലസുബ്രഹ്മണ്യൻ-ബിന്ദു ദമ്പതികളുടെ മകൻ ആദിത്യനാണ് (18) മരിച്ചത്.കാട്ടുകുളം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ആറിന് പുഞ്ചപ്പാടം എസ്റ്റേറ്റിന് സമീപമായിരുന്നു അപകടം. കടമ്പഴിപ്പുറം ഭാഗത്തുനിന്ന് പുഞ്ചപ്പാടത്തെ അച്ഛെൻറ ഹോട്ടലിലേക്ക് വരുകയായിരുന്ന ആദിത്യൻ സഞ്ചരിച്ച ബൈക്കും എതിരെ വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. സഹോദരി: ആതിര.