തച്ചനാട്ടുകര: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുണ്ടൂർകുന്ന് മഞ്ചാടിക്കൽ ഉണ്ണികൃഷ്ണെൻറ മകൻ രാജേഷാണ് (26) മരിച്ചത്. ചൊവ്വാഴ്ച പെരിന്തൽമണ്ണ പാതാക്കരയിലായിരുന്നു അപകടം. രാജേഷ് ഓടിച്ചിരുന്ന ബൈക്കും എതിരെ വരികയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. മാതാവ്: ഇന്ദിര. സഹോദരി: രജിത.