നിലമ്പൂർ: സ്കൂട്ടറിന് പിറകിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. നിലമ്പൂർ ജ്യോതിപ്പടിക്ക് സമീപം വർക്ഷോപ്പിലെ ജീവനക്കാരനായ വണ്ടൂർ കാപ്പിൽ പേമ്പട്ടി വീട്ടിൽ ദേവദാസനാണ് (56) മരിച്ചത്. കൂടെയുണ്ടായിരുന്ന കാപ്പിൽ സ്വദേശിയായ അതുലിനും പരിക്കേറ്റു. കെ.എൻ.ജി റോഡിലെ വടപുറം പാലത്തിന് സമീപം വ്യാഴാഴ്ച രാവിലെ ഒമ്പേതാടെയാണ് അപകടം. വീട്ടിൽനിന്ന് നിലമ്പൂരിലെ ജോലി സ്ഥലത്തേക്ക് വരുേമ്പാഴാണ് അപകടം. നിലമ്പൂർ ഭാഗത്തേക്ക് വരുകയായിരുന്ന ലോറി സ്കൂട്ടറിെൻറ പിറകിൽ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ദാസനെ നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ജയശ്രീ. മക്കൾ: അഖില, അഞ്ജു. മരുമക്കൾ: രാഗേഷ്, പ്രവീൺ.