കൊണ്ടോട്ടി: നെടിയിരുപ്പിലെ പൗരപ്രമുഖനും മുസ്ലിം ലീഗിെൻറയും സമസ്തയുടെയും നേതാവുമായിരുന്ന കാരിമുക്ക് സ്വദേശി കാരി കോയസ്സൻ ഹാജി (77) നിര്യാതനായി. നെടിയിരുപ്പ് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ്, പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ പ്രസിഡൻറ്, മദ്റസത്തുൽ ഫാറൂഖ് കമ്മിറ്റി സെക്രട്ടറി, കാരിമുക്ക് ത്വാഹ മസ്ജിദ് കമ്മിറ്റി മെംബർ, കൊട്ടുക്കര ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി സെക്രട്ടറി, എസ്.വൈ എസ്, എസ്.എം.എഫ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. കൊട്ടുക്കര ഹൈസ്കൂൾ മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: ഷറഫുദ്ദീൻ, ഹുസൈൻ (യു.എ.ഇ), ജാബിർ(യു.എ.ഇ), ഇഖ്ബാൽ (ഖത്തർ), അബ്ദുസ്സമദ് (യു.എ.ഇ), സൗദാബി, ഹഫ്സത്ത്, ജമീല, ശരീഫ. മരുമക്കൾ: മുഹമ്മദ് ചെരുവായൂർ, അബ്ദുൽ കരീം കടുങ്ങലൂർ, മുഹമ്മദ് കുട്ടി കോട്ടപ്പുറം, അബ്ദുല്ല കീശ്ശേരി, സാബിറ, ബുഷ്റ, അഫ്നാന, യുസീറ, ഫുസ്ല.