മൂവാറ്റുപുഴ: പ്രമുഖ വ്യവസായിയും കുന്നത്ത് ഫാര്‍മസ്യൂട്ടിക്കത്സ് ഉടമയുമായിരുന്ന മൂവാറ്റുപുഴ വാഴപ്പിള്ളി കുന്നത്ത് ഡോ. കെ.സി. എബ്രഹാം (68) നിര്യാതനായി. കോവിഡ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലര്‍ച്ചയായിരുന്നു മരണം. മുസ്ലിപവര്‍ എക്സ്ട്രായുടെ സാരഥിയായിരുന്നു.
നിരവധി സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു. ഭാര്യ: ലിസ എബ്രഹാം. മക്കള്‍: ലിഡിയ എബ്രഹാം, ലിഡ എബ്രഹാം, േഡാ. ലിയ എബ്രഹാം. മരുമകന്: ജിസ് തോമസ്. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിയിൽ.