പെരുമ്പാവൂർ: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കാക്കനാട് സ്വദേശിയും ഇപ്പോൾ പെരുമ്പാവൂർ കാഞ്ഞിരക്കാട് താമസക്കാരനും ആയ പരുത്തിക്കൽ വീട്ടിൽ അബ്ദുൽ ഖാദറിെൻറ മകൻ അനസാണ് (33) മരിച്ചത്. പെരുമ്പാവൂർ കിംസ് ഫുട്വെയേഴ്സ് ജീവനക്കാരനാണ്. ഞായറാഴ്ച രാത്രി 7.30ന് പുല്ലുവഴിയിലായിരുന്നു അപകടം. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചക്കാണ് മരിച്ചത്. മാതാവ്: സഫിയ. ഭാര്യ: റംസി. ഏക മകൻ: മുഹമ്മദ് സഹൽ. ഖബറടക്കം വെള്ളിയാഴ്ച കാക്കനാട് കരുമക്കാട്ടിൽ മസ്ജിദ് ഖബർസ്ഥാനിൽ.