കട്ടപ്പന: കോഴിമല പാമ്പാടികുഴിയിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെ ഇടുക്കി വന്യജീവി സങ്കേതത്തിലെ പാറക്കെട്ടിൽ 30നും 40നും ഇടയിൽ പ്രായം തോന്നിക്കുന്ന യുവാവിെൻറ മൃതദേഹം കണ്ടെത്തി. മൂന്നാഴ്ച പഴക്കം തോന്നിക്കും. വനത്തിൽ പട്രോളിങ്ങിന് ഇറങ്ങിയ വനപാലക സംഘമാണ് മൃതദേഹം കണ്ടെത്തിയത്. കട്ടപ്പന എസ്.ഐ സന്തോഷ് സജീവിെൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.