തൃക്കുന്നപ്പുഴ: ജില്ല കോൺഗ്രസ് കമ്മിറ്റി മുൻ അംഗം കിഴക്കേക്കര തെക്ക് തണ്ടാൻ കാട്ടിൽ കെ. ഗോപാലൻ (85) നിര്യാതനായി.
തൃക്കുന്നപ്പുഴ പഞ്ചായത്ത് അംഗം, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്, തൃക്കുന്നപ്പുഴ സഹകരണ ബാങ്ക് പ്രസിഡൻറ്, 820 നമ്പർ എസ്.എൻ.ഡി.പി ശാഖ പ്രസിഡൻറ്, അയ്യപ്പ സേവ സംഘം യൂനിറ്റ് പ്രസിഡൻറ്, കുമാരനാശാൻ മെമ്മോറിയൽ ഹൈസ്കൂൾ ഭരണ സമിതി അംഗം, കയർ വ്യവസായ സഹകരണ സംഘം പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പുഷ്പലത. മകൾ: ലിനി.