ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപത അംഗവും എസ്.ബി കോളജ് മുന്‍ ലൈബ്രേറിയനും ഗ്രന്ഥകാരനുമായിരുന്ന ഫാ. തോമസ് മറ്റപ്പള്ളില്‍ (83) നിര്യാതനായി. ഇളങ്ങുളം ഇരുപ്പക്കാട്ട് മറ്റപ്പള്ളില്‍ തോമസിെൻറയും അന്നയുെടയും മകനാണ്. ആലുവ സെൻറ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍നിന്ന് വൈദിക പരിശീലനം പൂര്‍ത്തിയാക്കി. ഓള് കേരള കോളജ് ലൈബ്രേറിയന്‍സ് അസോസിയേഷന് പ്രസിഡൻറായിരുന്നു. അന്വേഷണങ്ങള്‍, സന്മാര്ഗത്തിെൻറ അടിസ്ഥാനം, ക്രിസ്തുവിജ്ഞാനീയം തുടങ്ങിയ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ളായിക്കാട്, വായ്പൂര് പുത്തന്‍പള്ളി, അരുവിക്കുഴി, ചെറുവാണ്ടൂര്‍, മാമ്മൂട്, രാജമറ്റം എന്നീ ഇടവകകളില്‍ വികാരിയായും ചെത്തിപ്പുഴ രക്ഷാഭവൻ ട്രസ്റ്റി, കുന്നന്താനം ദൈവപരിപാലന ഭവനിലെ ചാപ്ലൈന്‍ എന്നീ നിലകളിലും സേവനം ചെയ്തിരുന്നു. സഹോദരങ്ങള്‍: പരേതരായ ഫാ. മാത്യു മറ്റപ്പള്ളില്‍ പള്ളേട്ടയിന് സഭ തിരുവനന്തപുരം, എം.ടി. ജോസഫ് മറ്റപ്പള്ളില്‍ ഇളങ്ങുളം, എം.ടി. ഫിലിപ് (എസ്.ഡി കോളജ് കാഞ്ഞിരപ്പള്ളി, സിസ്റ്റര്‍ സിറിയക് കാർമലിറ്റ് കോണ്‍വൻറ്, ത്രേസ്യാമ്മ ആൻറണി മാമ്പഴകുന്നേല്, അന്നമ്മ ജോണ്‍.സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഇളങ്ങുളത്തെ സഹോദരപുത്രന് തോമസുകുട്ടിയുടെ വസതിയില്‍ ആരംഭിച്ച് 10.30ന് ഇളങ്ങുളം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മൃതദേഹം ഇളങ്ങുളത്തെ വസതിയില്‍ എത്തിക്കും.