വഴിക്കടവ്: മണിമൂളി പ്ലാത്തോട്ടത്തിൽ ദേവസ്യ (89) നിര്യാതനായി. ഭാര്യ: പരേതയായ മറിയം നീറനാക്കുന്നേൽ. മക്കൾ: മേരി കുര്യൻ, ലാലി ജേക്കബ്, പി.ഡി. ഫിലിപ് (ഗ്രാമവികസന വകുപ്പ് അഡീഷനൽ ഡെവലപ്മെൻറ് കമീഷണർ), പി.ഡി. മാത്യു, മോളി ലാലു, അൽഫോൻസ ബാബു. മരുമക്കൾ: കുര്യൻ നിരപ്പേൽ വടുവൻചാൽ, ജേക്കബ് പറമ്പുകാട്ടിൽ ഓടക്കയം, ഗീത ഫിലിപ് നിലമ്പൂർ, സിമി മാത്യു തുരുത്തേത്ത്, ലാലു അമംതുരുത്തേൽ, ബാബു വഴിക്കപ്പാറ ഗൂഡല്ലൂർ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് മണിമൂളി ക്രൈസ്റ്റ് കിങ് ഫൊറോന പള്ളിസെമിത്തേരിയിൽ.