നടവയല്‍: നടവയല്‍ സെൻറ് തോമസ് ഹൈസ്കൂള്‍ റിട്ട. ക്ലർക്ക് ആലുങ്കല്‍താഴെ എ.സി. വര്ക്കിയച്ചന് (73) നിര്യാതനായി. ഭാര്യ: പി.പി. ഫിലോമിന (റിട്ട. അധ്യാപിക, സെൻറ് തോമസ് ഹൈസ്കൂള്‍, നടവയല്‍). മക്കള്‍: രാജേഷ് (കല്പറ്റ ഗ്രാമ ന്യായാലയം), പരേതനായ സുജേഷ്. മരുമകള്‍: ഷിംജിത (അധ്യാപിക, ജി.വി.എച്ച്.എസ്.എസ്, മാനന്തവാടി). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് നടവയല്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പള്ളി സെമിത്തേരിയില്‍.