കളമശ്ശേരി: കൊച്ചി സർവകലാശാല സെക്ഷൻ ഓഫിസർ അനിൽ പി. മാത്യു (48) നിര്യാതനായി. കോട്ടയം കങ്ങഴ പുലമല പരേതനായ പി.ജെ. മാത്യുവിെൻറയും മറിയാമ്മ മാത്യുവിെൻറയും മകനാണ്. മഞ്ഞപ്പിത്ത ബാധയെത്തുടർന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കൊച്ചി സർവകലാശാല എംപ്ലോയീസ് അസോസിയേഷൻ ജോയൻറ് സെക്രട്ടറി, സർവകലാശാല ജീവനക്കാരുടെ സംസ്ഥാന കോൺഫെഡറേഷൻ കൗൺസിൽ അംഗം, എഫ്.എസ്.ഇ.ടി.ഒ എറണാകുളം താലൂക്ക് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
അവിവാഹിതനാണ്. സംസ്കാരം ശനിയാഴ്ച 11.30ന് കങ്ങഴ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.