കുറവിലങ്ങാട്: മരങ്ങാട്ടുപിള്ളി ഉഴവൂർ റോഡിൽ കുറിച്ചിത്താനം ചെത്തിമറ്റം ജങ്ഷന് സമീപം ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യാ പബ്ലിക്കേഷൻ മാർക്കറ്റിങ് വിഭാഗം ജീവനക്കാരൻ മൂവാറ്റുപുഴ പുതുപ്പാടി കുരവേലിൽ റോബിൻ കെ. ജോർജാണ് (44) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു അപകടം. മരങ്ങാട്ടുപിള്ളിയിൽനിന്ന് ജോലിക്ക് ശേഷം വീട്ടിലേക്ക് ബൈക്കിൽ പോകുന്ന വഴി കൂത്താട്ടുകുളത്തുനിന്ന് പാലായിലേക്ക് പോവുകയായിരുന്ന ഫ്രെൻഡ്സ് ബസാണ് ഇടിച്ചത്.