കുന്നിക്കോട്: പാണ്ടിത്തിട്ട റാഫി മൻസിലിൽ പരേതനായ ഉസ്മാൻ റാവുത്തറുടെ മകൻ സെയ്ദ് മുഹമ്മദ് റാവുത്തർ (70, രാജൻ സാർ) നിര്യാതനായി. റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥനും പാണ്ടിത്തിട്ട മുസ്ലിം ജമാഅത്ത് സെക്രട്ടറിയുമായിരുന്നു. ഭാര്യ: പരേതയായ ആമിന ബീവി. മക്കൾ: റാഫി (ഗവ. എച്ച്.എസ്.എസ് മാരൂർ), റീജ (കെ.എസ്.എഫ്.ഇ, ഓടനാവട്ടം). മരുമക്കൾ: അഫീഫ (യൂനിയൻ ബാങ്ക്), ഫിറോസ് (ഗവ. താലൂക്ക് ആശുപത്രി, നെടുങ്കണ്ടം).