കൊട്ടാരക്കര : കലയപുരം ആശ്രയ സങ്കേതം അന്തേവാസി വിൽസൺ (80) നിര്യാതനായി. തെന്മല സ്വദേശിയായ ഇദ്ദേഹത്തിന് സംരക്ഷണം നൽകാൻ ആരുമില്ലാത്തതിനാൽ കൊട്ടാരക്കരയിൽനിന്ന് പൊതുപ്രവർത്തകർ ഏറ്റെടുത്ത് ആശ്രയയിൽ എത്തിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് കലയപുരം ജോസ്, ജനറൽ സെക്രട്ടറി, ആശ്രയ സങ്കേതം, ഫോൺ: 9447798963.