കോട്ടയം: എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും കോട്ടയം താലൂക്ക് യൂനിയൻ പ്രസിഡൻറുമായ പി. ബാലകൃഷ്ണ പിള്ള (82) നിര്യാതനായി. മൃതദേഹം ഞായറാഴ്ച രാവിലെ എട്ടുമുതൽ ഉച്ചക്ക് 1.30 വരെ ഗാന്ധിനഗറിലെ മന്നം സെൻററിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം രണ്ടിന് മുട്ടമ്പലം എൻ.എസ്.എസ് ശ്മശാനത്തിൽ. 20 വർഷമായി എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും 18 വർഷമായി കോട്ടയം താലൂക്ക് യൂനിയൻ പ്രസിഡൻറുമായിരുന്നു. കോട്ടയം പബ്ലിക് ലൈബ്രറി ഡയറക്ടർ ബോർഡ് അംഗവും ആയാംകുടി ഹൈസ്കൂൾ മാനേജറുമായിരുന്നു. ഭാര്യ: കെ.ജി. ശാരദാമ്മ (റിട്ട. പ്രിൻസിപ്പൽ, ഡി.വി.എച്ച്.എസ്.എസ്, കുമാരനല്ലൂർ). മക്കൾ: ഡോ. പത്മകുമാർ പി. പിള്ള (യു.എസ്.എ), എസ്. ലക്ഷ്മി. മരുമക്കൾ: സി. ഇന്ദുമോഹൻ, ജി.വി. പിള്ള.