കറുകച്ചാൽ: കോവിഡ് ബാധിച്ച് ഡൽഹിയിൽ ചികിത്സയിൽ കഴിഞ്ഞ വീട്ടമ്മ മരിച്ചു. കുളത്തൂർമൂഴി പുല്ലിടംകുന്നിൽ ടോമിയുടെ ഭാര്യ ലീലാമ്മയാണ് (48) മരിച്ചത്. ഡൽഹിയിൽ താമസിക്കുന്ന മകളുടെ വീട്ടിലേക്ക് രണ്ടുമാസം മുമ്പാണ് ലീലാമ്മ പോയത്.
ഇതിനിെടയാണ് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ വെള്ളിയാഴ്ച മരിച്ചു. മക്കൾ: അശ്വതി, സോണിയ, സ്വപ്ന.
മരുമക്കൾ: സുനീഷ്, റിജോഷ്, അനീഷ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് ഡൽഹി ടാഗോർ നഗർ നിർമൽ ഹൃദയ പള്ളി സെമിത്തേരിയിൽ.