പെരുമ്പാവൂർ: റോഡിലെ മീഡിയനിൽ ഇടിച്ച സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു. സി.പി.ഐ ടൗൺ ലോക്കൽ കമ്മിറ്റി അംഗവും ഒന്നാം മൈൽ കിടശേരിൽ ഷൺമുഖൻ ആചാരിയുടെ മകനുമായ എസ്. പ്രദീപാണ് (29) മരിച്ചത്. പെരുമ്പാവൂർ ജ്യോതി ജങ്ഷനിൽ വെള്ളിയാഴ്ച രാത്രി എട്ടിനാണ് അപകടം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ഭാര്യ: പിറവം തട്ടാംപറമ്പിൽ ഗോപാലകൃഷ്ണെൻറ മകൾ ഡോ. ദിവ്യ. മക്കൾ: ദേവിക, വൈഗ.