ആറാട്ടുപുഴ: ദുബൈയിൽ കുത്തേറ്റു മരിച്ച തൃക്കുന്നപ്പുഴ പറമ്പിൽ അജിത് അശോകെൻറ (28) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ശനിയാഴ്ച രാവിലെ 6.30ഓടെ വീട്ടിലെത്തിച്ച മൃതദേഹം എട്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ദുബൈയിലെ ബർദുബായിലെ സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായിരുന്ന അജിത് കഴിഞ്ഞ രണ്ടിനാണ് കുത്തേറ്റ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശിയായ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. അനധികൃത മദ്യവ്യാപാരം നടത്തുന്ന വ്യക്തിയുമായി മറ്റൊരു സംഘം വാക്തർക്കമുണ്ടായതിനിടെ അജിത്തിന് അബദ്ധത്തിൽ കുത്തേറ്റതാണെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. എട്ടു മാസം പ്രായമുള്ള മകൾ ധ്യാനവി റാമിെൻറ ജന്മദിനത്തോടനുബന്ധിച്ച് അടുത്തിടെ നാട്ടിലെത്താനിരിക്കെയാണ് മരണം സംഭവിച്ചത്. പരേതനായ അശോകെൻറയും പുഷ്പമ്മയുടെയും മകനാണ് അജിത്. ഭാര്യ: ദൃശ്യ.