ചാവക്കാട്: മണത്തല സ്കൂളിന് മുൻവശം പണിക്കവീട്ടിൽ കൊട്ടിലിങ്ങൽ കരീം (തമ്പി-67) കോവിഡ് ബാധിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ഭാര്യ: ഫാത്തിമ. മക്കൾ: ഷാനി, ഷഫീഖ്, ജാനിഷാർ, നിഷ. മരുമക്കൾ: നജീബ്, തെസ്നി, സബിത. ആമ്പല്ലൂർ: നെന്മണിക്കര ചിറ്റിശ്ശേരി ലക്ഷംവീട് കോളനിയിലെ അടിയത്ത് വീട്ടിൽ സരോജിനി (73) കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞദിവസം നടന്ന ആൻറിജെൻ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച പുലർച്ച ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. ഇതോടെ നെന്മണിക്കര പഞ്ചായത്തിൽ കോവിഡ്മരണം എട്ടായി.