മുഹമ്മ: ആലപ്പുഴ മുൻ െഡപ്യൂട്ടി കലക്ടറും മുഹമ്മ പഞ്ചായത്ത് 11ാം വാർഡ് കാട്ടിപറമ്പിൽ പരേതനായ ചാക്കോയുടെയും ത്രേസ്യാമ്മയുടെയും മകനും ആയ കെ.സി. അലക്സാണ്ടർ (കുഞ്ഞുമോൻ -62) നിര്യാതനായി. ഭാര്യ: അരീപ്പറമ്പ് പടിഞ്ഞാറെ പുറത്താൻ കുടുംബാംഗം സെലീന. മക്കൾ: ക്രിസ്റ്റീന അലക്സ്, സെബിൻ അലക്സ്. സംസ്കാരം തിങ്കളാഴ്ച മുഹമ്മ സെൻറ് ജോർജ് ഇടവക പള്ളി സെമിത്തേരിയിൽ.