മട്ടാഞ്ചേരി: മെഡിക്കൽ സ്റ്റോറിലേക്ക് സൈക്കിളിൽ മരുന്നു വാങ്ങാൻ പോകവെ ബസിടിച്ച് ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിഞ്ഞ വയോധികൻ മരിച്ചു. ഫോർട്ടുകൊച്ചി വെളി ദ്രോണാചാര്യ റോഡിൽ താമസിക്കുന്ന സി.ബി. അബൂബക്കർ (അബൂട്ടി - 75) ആണ് മരിച്ചത്. കഴിഞ്ഞ ആഴ്ച ഫോർട്ട്കൊച്ചി വെളിയിലായിരുന്നു അപകടം. ഭാര്യ: സുലേഖ (സുലു). മക്കൾ: സജീല, ഫസീല, രാഹില, ഷമീല. മരുമക്കൾ: അഷ്റഫ് (അച്ചു), ബഷീർ, സുബൈർ, സിയാദ്.