കോഴിക്കോട്: പരേതനായ പുളക്കലകത്ത് മൊയ്തീൻ കോയയുടെ ഭാര്യ പി.എൻ.എം. മാളിയക്കൽ ആമിനബി (83) തിരുവണ്ണൂർ ഒടുമ്പ്ര റോഡിലുള്ള ‘ആമിനാസി’ൽ നിര്യാതയായി. മക്കൾ: പി.എൻ.എം. സലീം (ദമ്മാം), മുംതാസ് (റിട്ട. ടീച്ചർ, കാലിക്കറ്റ് ഗേൾസ് ഹൈസ്കൂൾ), റംല, ഷമീമ (ടീച്ചർ, കുറ്റിച്ചിറ ഗവ. വി.എച്ച്.എസ്.എസ്), ഷർമിന (ഷാർജ).മരുമക്കൾ: വി.പി. മൊയ്തീൻ കോയ, പി. ആസാദ്, കെ. അബ്ദുറഹ്മാൻ (ഷാർജ), പി.പി. റാബിയ, പരേതനായ പി. അബൂബക്കർ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് പരപ്പിൽ ശാദുലി പള്ളിയിൽ.