തലയോലപ്പറമ്പ്: എസ്.വൈ.എസ് കോട്ടയം ജില്ല ജനറല്‍ സെക്രട്ടറിയും പ്രവാസി ലീഗ് വൈക്കം നിയോജകമണ്ഡലം പ്രസിഡൻറുമായ തലയോലപ്പറമ്പ് പടിഞ്ഞാറെഅറ്റത്ത് പി.എസ്. ഹാഷിം (53) നിര്യാതനായി. മുസ്ലിംലീഗ് തലയോലപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി അംഗം, ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനങ്ങളും വഹിച്ചിരുന്നു. ഭാര്യ: അരയന്‍കാവ് പുത്തന്‍പുര കുടുംബാംഗം റഷീദ. മക്കള്‍: ഫാത്തിമ സര്‍ഗ (കുസാറ്റ് പി.ജി വിദ്യാഥിനി), മുഹമ്മദ് സമ്രാന്‍ (ഇലാഹിയ എൻജിനീയറിങ് കോളജ്, മൂവാറ്റുപുഴ).