തിങ്കളാഴ്ച രാവിലെ സ്കൂബാ ടീം സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്
വാമനപുരം: വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തൊളിക്കോട് തോട്ട്മുക്ക് മുന്ന ഹൗസിൽ കൈഫ് മുഹമ്മദ് (21) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് സുഹൃത്തുക്കളോടൊത്ത് ആനപ്പാറ പൊന്നമ്പിക്കോണം കടവിൽ കുളിക്കുന്നതിനിടെയാണ് കാൽവഴുതി കയത്തിൽ അകപ്പെട്ടത്. ഫയർഫോഴ്സും നാട്ടുകാരും രാത്രിവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ സ്കൂബാ ടീം സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. പിതാവ്: മുഹമ്മദ് സലിം. മാതാവ്: നസീറ. സഹോദരങ്ങൾ: മുന്ന സലിം, ഗൈസ് സലിം.