മണ്ണഞ്ചേരി: ആര്യാട് ഗവ. സ്കൂൾ മുൻ അറബിക് അധ്യാപകനും മണ്ണഞ്ചേരി പതിയാംതറ മദ്റസത്തുൽ ബദ്രിയ്യ മുഅല്ലിമുമായ പഞ്ചായത്ത് 18ാം വാർഡ് തെക്കേമുറിയിൽ സൈനുദ്ദീൻ കുഞ്ഞ് (കുഞ്ഞ്- 78) നിര്യാതനായി. ഖത്തർ ഇൻഫർമേഷൻ ഓഫിസ് ഉദ്യോഗസ്ഥനായിരുന്നു. മണ്ണഞ്ചേരി റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ വൈസ് പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുഹ്റ ബീവി. മക്കൾ: എസ്. മുഹമ്മദ് സാലിഹ് തെക്കേമുറി (മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് വൈസ് പ്രസി, സമസ്ത കേരള മദ്റസ മാനേജ്മെൻറ് അസോസിയേഷൻ ജില്ല വൈസ് പ്രസി, മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസി), എസ്. മുഹമ്മദ് ബഷീർ (അധ്യാപകൻ, ലജ്നത്തുൽ മുഹമ്മദിയ്യ ഹയർ സെക്കൻഡറി സ്കൂൾ), റസിയ, എസ്. ഫൈസൽ (ഖത്തർ), എസ്. അൻസാരി (ബിസിനസ്). മരുമക്കൾ: ഹസീന സാലി, ഷാഹിദ (അധ്യാപിക, എം.എം.എ സ്കൂൾ, വഴിച്ചേരി, ആലപ്പുഴ), മുഹമ്മദ് ഇഖ്ബാൽ (റിട്ട. വാട്ടർ ട്രാൻസ്പോർട്ട്), ഖദീജ, അനീസ.