മണ്ണഞ്ചേരി: മത്സ്യബന്ധനത്തിനിടെ മണ്ണഞ്ചേരി പൊന്നാട് എൽ.പി സ്കൂളിനു സമീപം നരിയനയിൽ പ്രഭുവിെൻറ മകൻ അജയകുമാർ (44) കായലിൽവീണ് മരിച്ചു. തിങ്കളാഴ്ച രാവിലെ 8.30ഓടെ മുഹമ്മ ബോട്ട് ജെട്ടിക്ക് കിഴക്കുഭാഗത്ത് വള്ളത്തിലിരുന്ന് മത്സ്യബന്ധനം നടത്തുന്നതിനിടെ കായലിലേക്ക് വീഴുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന മറ്റു തൊഴിലാളികൾ അജയകുമാറിനെ കരക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ.
കോവിഡ് പരിശോധനകൾക്കുശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ചൊവ്വാഴ്ച 12ന് സംസ്കരിക്കും. മാതാവ്: സരള. ഭാര്യ: ലത. മക്കൾ: അരുൺ, ആതിര.