പറവൂർ: സിനിമ നടനും വടക്കേക്കര വാവക്കാട് എടക്കാട്ട് ഭാസിയുടെ മകനുമായ ഋഷികേശ് (55) നിര്യാതനായി. തിങ്കളാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മമ്മൂട്ടി അഭിനയിച്ച അഥർവം എന്ന ചിത്രത്തിലും മോഹൻലാൽ അഭിനയിച്ച ഭൂമിയിലെ രാജാക്കന്മാർ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. പറവൂർ ഭരതനുശേഷം വാവക്കാട് ഗ്രാമപ്രദേശത്തുനിന്ന് സിനിമയിൽ എത്തിയയാളാണ് ഋഷികേശ്. മൂത്തകുന്നം വടക്കേക്കര ഹിന്ദുധർമപരിപാലന സഭാംഗമായിരുന്നു. അവിവാഹിതനാണ്. മാതാവ്: സരസ്വതി. സഹോദരി: സുചിത്ര. പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.