വെളിയങ്കോട്: വടക്കെ ചെറുപള്ളിക്ക് സമീപം മുസ്ലിയാംവീട്ടിൽ അബൂബക്കർ (74) നിര്യാതനായി. ദീർഘകാലം വെളിയങ്കോട് ജുമാമസ്ജിദ് കമ്മിറ്റി അംഗവും വെളിയങ്കോട് വടക്കേ ചെറുപള്ളി കമ്മിറ്റി അംഗവും വെളിയങ്കോട് മസ്ജിദ് റിദ്വാൻ പ്രസിഡൻറും തൊഴിലാളി സംഘാടകനും ആയിരുന്നു. ഭാര്യ: ആയിശ. മക്കൾ: അലി അക്ബർ, റഷീദ് ബക്കർ (ഇരുവരും ആസ്ട്രേലിയ), അബ്ദുൽ നിഷാദ്, നൗഷജ, ഹിയാസ് (ഇല്യാസ് ആസ്ട്രേലിയ). മരുമക്കൾ: ഷൈജ, ഇസ്മായിൽ, ജാസ്മിൻ, ഫസീല, സമർനൂർ.