ഇരിങ്ങാലക്കുട: ബിഷപ് മാര്‍ പോളി കണ്ണൂക്കാടെൻറ സഹോദരിയും കുഴിക്കാട്ടുശ്ശേരി കണ്ണൂക്കാടന്‍ ഔസേപ്പ്-കൊച്ചുമറിയം ദമ്പതികളുടെ മകളുമായ സിസ്റ്റര്‍ മേഴ്സ്ലിറ്റ് എഫ്.സി.സി (69) നിര്യാതയായി. 1981ല്‍ നിത്യവ്രത വാഗ്ദാനംചെയ്ത സിസ്റ്റര്‍ മേഴ്സ്ലിറ്റ് ജൂനിയര്‍ മിസ്ട്രസായും അസി. സുപ്പീരിയര്‍, കൗണ്‍സലര്‍, സോഷ്യല്‍ വര്‍ക്കര്‍ എന്നീനിലകളിലും സേവനം ചെയ്തിട്ടുണ്ട്. 33 വര്‍ഷം പോട്ട റോസറി പ്രസിെൻറ ചുമതലവഹിച്ച സിസ്റ്റര്‍ ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷന് ഇരിങ്ങാലക്കുട അല്‍വേര്‍ണിയ പ്രോവിന്സിലെ അംഗമാണ്. മറ്റു സഹോദരങ്ങൾ: ജോണി, ജയിംസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് കരാഞ്ചിറ വിശുദ്ധ പിയൂസ് പത്താമന്‍ എഫ്.സി കോണ്‍വെൻറില്‍. സീറോ മലബാര്‍സഭ തലവന്‍ കർദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും.