ഒല്ലൂർ: അഞ്ചേരി ക്രിസ്റ്റഫർ നഗറിൽ എസ്.ഡി കോൺവെൻറിന് സമീപം ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ചിയ്യാരം വാകയിൽ റോഡ് കൊപ്പറമ്പിൽ രഘുവിെൻറ മകൻ അഭിരവ് (10) ആണ് മരിച്ചത്. അമ്മ അജിതക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരുടെ സഹോദരിയുടെ മകൾ അതുല്യക്കും പരിക്കുണ്ട്. ഓട്ടോ ഡ്രൈവർക്കും ബൈക്ക് യാത്രികനും സാരമായി പരിക്കേറ്റു. തിരുവിളയങ്ങാട്ട് ക്ഷേത്രത്തിനു സമീപത്തെ ബന്ധുവീട്ടിൽ പോയി ഓട്ടോയിൽ മടങ്ങുകയായിരുന്നു അഭിരവും കുടുംബവും. ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. ഒല്ലൂരിൽ നിന്ന് ആക്ട്സ് പ്രവർത്തകരെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ചിയ്യാരം സെൻറ് മേരീസ് സി.യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് അഭിരവ്. സഹോദരി: അഭിരാമി.