കൊടുവള്ളി: പന്നൂർ കോട്ടക്കൽ കോയ മുസ്ലിയാർ (56) നിര്യാതനായി. കച്ചേരിമുക്ക് ജന്നത്തുൽ ഉലൂം മദ്റസയിലെ പ്രധാന അധ്യാപകനാണ്. വാവാട് റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ മുൻ വൈസ് പ്രസിഡൻറായിരുന്നു. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് ജവാദ്, ഡോ. മുഹമ്മദ് ജദീർ (ഡൽഹി എയിംസ്), മുഹമ്മദ് ജസീൽ (കോളജ് ഓഫ് എൻജിനീയറിങ്, തിരുവനന്തപുരം), മുഹമ്മദ് ജുമാൻ. സഹോദരങ്ങൾ: മൊയ്തീൻകുട്ടി മാസ്റ്റർ എളേറ്റിൽ, ഇസ്മായിൽ കോട്ടക്കൽ (ഹെൽത്ത് ഫീൽഡ് വർക്കർ ബീച്ച്), ആസ്യ വരിക്കേങ്ങിൽ, പാത്തേയി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഏഴിന് പന്നൂർ ജുമാ മസ്ജിദിൽ.