വെള്ളിമാട്കുന്ന്: ഡല്‍ഹി സെന്‍ട്രല്‍ സെക്രേട്ടറിയറ്റ് പ്ലാനിങ് കമീഷനിലും അഗ്രിക്കള്‍ച്ചറല്‍ പ്രൈസസ് കമീഷനിലും ഡയറക്ടറായിരുന്ന ഡോ. എം. രാഘവന് റിട്ട. ഐ.ഇ.എസ് (78) നിര്യാതനായി. അറുപതുകളില്‍ ഗുരുവായൂരപ്പന് കോളജില്‍ സാമ്പത്തികശാസ്ത്രം അധ്യാപകനായിരുന്നു. ഭാര്യ : തങ്കമണി രാഘവന്. മകള്‍: വന്ദന രാഘവന്. സഹോദരങ്ങള്‍ : മുണ്ട്യാടി ദാമോദരന്‍, പരേതരായ മുണ്ട്യാടി കുമാരന്, പാർവതി ബാലകൃഷ്ണൻ, ശാരദ.